¡Sorpréndeme!

അനായാസ ജയത്തോടെ പരമ്പര വിജയവുമായി ടീം ഇന്ത്യ | Oneindia Malayalam

2017-12-18 159 Dailymotion

India vs Sri Lanka third ODI: Spinners, Dhawan help India seal series


ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. എട്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. സെഞ്ചുറി നേടിയ ശിഖര്‍ ധവാനും അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ശ്രീലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് ഓളൗട്ടായി. 95 റണ്‍സെടുത്ത ഓപ്പണര്‍ ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. സദീര സമരവിക്രമ 42 റണ്‍സെടുത്തു. 27 ഓവറില്‍ രണ്ട് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ലങ്കയെ എറിഞ്ഞ് തകര്‍ത്തു. കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് രണ്ട് വിക്കറ്റ് കിട്ടി.